asathyam

പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകനാവുന്ന ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോൻ വൃദ്ധനായി എത്തുന്നു. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തേ അസത്യം എന്നായിരുന്നു ചിത്രത്തിന്റെ പേര്. വേറിട്ട ഗെറ്റപ്പിലാണ് പാർവതിയും ഷറഫുദ്ദീനും എത്തുന്നത്. മൂൺഷോട്ട് എ ന്റർടൈൻമെന്റ്സിനും ഒപിഎം ഡ്രീം മീൽ സിനിമാസിനും വേണ്ടി സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 26ന് തിയേറ്രറിൽ എത്തും.സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് രചന.ജി. ശ്രീനിവാസ് റെഡ് ഡി ഛായാഗ്രഹണം നിർവഹിക്കുന്നു. മഹേഷ് നാരായണനാണ് എഡിറ്രിംഗ്.