വിജീഷ് മണിയുടെ സംവിധാനത്തിൽ ജയറാം പ്രധാനവേഷം അവതരിപ്പിച്ച സംസ്കൃത ചിത്രമായ നമോ ഇന്നലെ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ജയറാം കുചേലന്റെ വേഷം അവതരിപ്പിക്കുന്ന നമോയുടെ ആദ്യപ്രദർശനമായിരുന്നു ഇന്നലെ കഴിഞ്ഞത്. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.