കൊച്ചി: രാജ്യത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും പുതിയ ഉയരത്തിലെത്തി. മുംബയിൽ പെട്രോൾ വില ഇന്നലെ സർവകാല റെക്കാഡായ 92.04 രൂപയായി. 85.45 രൂപയാണ് ന്യൂഡൽഹിയിൽ വില. ഇതും റെക്കാഡാണ്. കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർദ്ധിച്ച് 87.48 രൂപയായി (തിരുവനന്തപുരം). 2018ൽ കുറിച്ച 87.75 രൂപയാണ് നിലവിലെ റെക്കാഡ്. ഇതു മറികടക്കാൻ ഇനി വേണ്ടത് 27 പൈസ മാത്രം. ഇന്നോ നാളെയോ കേരളത്തിലും വില പുതിയ ഉയരം തൊടും. 26 പൈസ വർദ്ധിച്ച് 81.52 രൂപയാണ് ഡീസലിന്. ഇതും എക്കാലത്തെയും ഉയരമാണ്.