സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ശാകുന്തളം എന്ന ചിത്രത്തിൽ സാമന്തയുടെ നായകനായി തെലുങ്കിൽ എത്തുന്നു. അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാമന്ത ശകുന്തളയുടെ വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.ശാകുന്തളത്തിന് തിരക്കഥ ഒരുക്കുന്നതും ഗുണശേഖറാണ്.അതേസമയം അദിതിറാവു ഹൈദരിയും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂഫിയും സുജാതയിൽ സൂഫി എന്ന ടൈറ്റിൽ വേഷത്തിലൂടെയാണ് ദേവ് മോഹൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച സൂഫിയും സുജാതയും ലോക് ഡൗണിൽ ഒടിടി റിലീസായി എത്തിയ ആദ്യ മലയാള ചിത്രമാണ്. ഈ ചിത്രത്തിനുശേഷം ദേവ് മോഹൻ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.