അരനൂറ്റാണ്ടിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥ വീണ്ടും സിനിമയാവുന്നു.ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നു പേരിട്ട ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കലിംഗൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.സന്തോഷ് .ടി കുരുവിളയാണ് നീലവെളിച്ചം നിർമിക്കുന്നത്. ഈ വർഷം ഒടുവിൽ ചിത്രീകരണം ആരംഭിക്കും.ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം ബിജിബാൽ, റെക് സ് വിജയൻ. അതേസമയം 1964ൽ എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയം ഒരുക്കിയത് നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു.മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ ഹൊറർ ചിത്രമാണ് ഭാർഗവീനിലയം.