ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അന്വേഷിപ്പിൻ കണ്ടെത്തും എന്നു പേരിട്ടു. തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി.എബ്രഹാമിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്നു.അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ എന്നാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശസ്ത തമിഴ് സംഗീതഞ്ജൻ സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രീകരണം ഉടൻ ആരംഭിക്കും.അതേസമയം പാലക്കാട് മിന്നൽ മുരളിയുടെ ലൊക്കേഷനിലാണ് ടൊവിനോ.കള, കാണെക്കാണെ എന്നീ ചിത്രങ്ങൾ താരം പൂർത്തിയാക്കി. മിന്നൽ മുരളി പൂർത്തിയാക്കിയശേഷം ആഷിഖ് അബുവിന്റെ ചിത്രത്തിലാണ് ടൊവിനോ അഭിനയിക്കുക.