swine-fever

ബീജിംഗ്: ചൈനയിൽ വളർത്തുപന്നികളിൽ പടർന്നു പിടിക്കുന്ന പുതിയ രോഗത്തിനു പിന്നിൽ അനധികൃത വാക്സിനുകളെന്ന് വിദഗ്ദ്ധർ.വാക്സിൻ നിർമാണത്തിനായി രൂപപ്പെടുത്തിയ കൃത്രിമ വൈറസാണ് പുതിയ രോഗമുണ്ടാക്കുന്നതെന്നാണ് നിഗമനം. ലോകത്ത് ഏറ്റവുമധികം പന്നിമാംസം ഉത്പാദിപ്പിക്കുന്ന ചൈനയിലെ ഇറച്ചി വ്യവസായത്തെ ഈ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് പലയിടത്തും പുതിയ വൈറസ് പിടിക്കുകയാണെന്നാണ് വിവരം. ചൈനയിലെ വൻകിട മാംസ സംസ്കരണ കമ്പനിയായ ന്യൂ ഹോപ് ല്യൂഹിയുമായി കരാർ ഏർപ്പെട്ടിട്ടുള്ള ഫാമുകളിലാണ് വൈറസിന്റെ സാന്നിദ്ധ്യമുള്ളത്.

എന്നാൽ, പുതിയ വൈറസിന് മരണനിരക്ക് കുറവാണെന്നത് ആശ്വാസകരമായ വാർത്തയാണെങ്കിലും, ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്.

നിലവിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ചൈനയിൽ 40 കോടിയോളം വളർര്‍ത്തുപന്നികളുണ്ടെന്നാണ് റിപ്പോർട്ട്.