jcb

ഒഡിഷ: ജെ.സി.ബിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കൂറ്റൻ പെരുമ്പാമ്പുകളുടെ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കയാണ്. ഒഡിഷയിലെ ബെർഹംപുർ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെ.സി.ബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ട് പെരുമ്പാമ്പുകൾ കുടുങ്ങിയതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൈപ്പുകൾ സ്ഥാപിക്കാനായി എത്തിച്ചതാണ് ജെ.സി.ബി. പെരുമ്പാമ്പുകളിൽ ഒന്നിന് 11 അടി നീളവും മറ്റൊന്നിന് ഏഴ് അടി നീളവുമുണ്ട്. 11 അടി നീളമുള്ള പെരുമ്പാമ്പ് മെഷീന് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പുകളെ രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.