paul-dianakar-

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകൻ പോൾ ദിനകരന്റെ വസതിയും ജീസസ് കോൾസിന്റെ ഓഫീസുകളും അടക്കം 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.

ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച രാത്രിവരെ തുടർന്നു. നികുതി വെട്ടിപ്പ്, അനധികൃത വിദേശ പണമിടപാട് എന്നീ പരാതികളെ തുടർന്നാണ് റെയ്ഡ് എന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള വകുപ്പുകളിൽ പോൾ ദിനകരനെതിരെ കേസ് വന്നേക്കുമെന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിലെ ബീലിവേഴ്സ് ചർച്ചിന് ശേഷം റെയ്ഡ് നടക്കുന്ന ദക്ഷിണേന്ത്യയിലെ മുഖ്യ സുവിശേഷ സംഘമാണ് പോൾ ദിനകറിന്റേത്.

പൊള്ളാച്ചി സ്വദേശിയായ ഡി.ജി.എസ് ദിനകരൻ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോളിംഗ്. 2008ൽ ദിനകരൻ മരിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ മകൻ പോൾ ദിനകരനാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്.