ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിൽ യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയത് 'ദുരഭിമാനക്കൊല'യെന്ന് പൊലീസ്. സംഭവത്തിൽ ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. ഇമ്രാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസിന് വ്യക്തമായത്. അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലപ്പെടുത്തിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2019 ലെ റിപ്പോർട്ടനുസരിച്ച് ഓരോ കൊല്ലവും പാകിസ്ഥാനിൽ ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ട്.