ഗ്രാമിന് 72 രൂപ കുറവ്
കൊച്ചി: ഇന്ത്യയുടെ 72-ാമത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ജോയ് ആലുക്കാസിൽ ഇന്നുമുതൽ 26 വരെ ഗ്രാൻഡ് റിപ്പബ്ളിക് ഓഫർ സെയിൽ നടക്കും. ഈ ദിവസങ്ങളിൽ മറ്റ് ആകർഷക ഓഫറുകൾക്കൊപ്പം സ്വർണാഭരണ പർച്ചേസുകൾക്ക് ഗ്രാമിന് 72 രൂപ കുറവ് ലഭിക്കും. ഓഫർ കാലയളവിൽ, ഉപഭോക്താക്കൾക്ക് ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ പഴയ സ്വർണാഭരണങ്ങളും ജോയ് ആലുക്കാസ് ജുവലറിയുടെ പുതിയ 916 ബി.ഐ.എസ് സ്വർണാഭരണങ്ങളാക്കി മാറ്റാൻ അവസരമുണ്ട്.
റിപ്പബ്ളിക് ദിനം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെ ആഘോഷമാണെന്നും ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഡിസൈൻ വൈവിദ്ധ്യമുള്ള ആഭരണങ്ങൾ ജോയ് ആലുക്കാസിന്റെ ആകർഷണമാണെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. പ്രമോഷൻ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ജോയ് ആലുക്കാസിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി എന്നിവയും ലഭ്യമാണ്.