കൊച്ചി: എസ്.ബി.ഐ കോർപ്പറേറ്റ് സെന്റർ മുംബയുടെ സ്‌ട്രെസ്ഡ് അസറ്റ്സ് റെസോല്യൂഷൻ ഗ്രൂപ്പിന്റെ (എസ്.എ.ആർ.ജി) 'ബിയോണ്ട് ബിസിനസ്" പദ്ധതിയുടെ ഭാഗമായി, എറണാകുളത്തെ സ്‌ട്രെസ്ഡ് അസറ്റ്‌സ് റിക്കവറി ബ്രാഞ്ചുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ളഡ് ബാങ്കും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അഖിലേന്ത്യാ തലത്തിൽ 65 കേന്ദ്രങ്ങളിൽ ക്യാമ്പ് നടന്നു. ഉദ്ഘാടനം വിർച്വലായി എസ്.ബി.ഐ ചെയർമാൻ ദിനേശ് കുമാർ ഖര നിർവഹിച്ചു. എറണാകുളത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ജനറൽ മാനേജർ (ബി ആൻഡ് ഒ) എറണാകുളം മേരി സഗായ ധൻപാൽ നിർവഹിച്ചു.
ഡോ. എബ്രഹാം വർഗീസ് (ഐ.എം.എ, എറണാകുളം), ആർ. കൃഷ്‌ണകുമാർ, എസ്.ബി.ഐ റിക്കവറി ബ്രാഞ്ച് അസിസ്‌റ്റന്റ് ജനറൽ മാനേജർ പി. ശിവശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ:
എറണാകുളത്തെ സ്‌ട്രെസ്ഡ് അസറ്റ്‌സ് റിക്കവറി ബ്രാഞ്ചുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ളഡ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ (ബി ആൻഡ് ഒ) എറണാകുളം മേരി സഗായ ധൻപാൽ നിർവഹിക്കുന്നു.