രണ്ടു മിണ്ടാപ്രാണികളോട് കേരളത്തിലും തമിഴ്നാട്ടിലും മനുഷ്യത്വം മരവിച്ച ചിലർ കാട്ടിയ കൊടും ക്രൂരതയുടെ നടുക്കുന്ന വാർത്തകളാണ് ഇന്നലെ പുറത്തു വന്നത്. ഇടുക്കി അടിമാലിയിൽ അഞ്ചു പേർ ചേർന്ന് പുലിയെ കെണിയിൽക്കുടുക്കി കൊന്നു കറിവച്ചു. തമിഴ്നാട്ടിലെ മസിനഗുഡിയിൽ റിസോർട്ടിനു മുന്നിലെത്തിയ കാട്ടാനയുടെ തലയിലേക്ക് ടയറിൽ പെട്രോൾ നിറച്ച് കത്തിച്ചെറിഞ്ഞു. മാരക മുറിവുകളുമായി അലഞ്ഞ കൊമ്പനെ രക്ഷിക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.