തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ ക്ളാസ് നടത്തിപ്പിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടറും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.
ഇളവുകൾ
- ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ
- . നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാവർക്കും ഒരേസമയം എത്താം. ക്ളാസുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം.
- 100ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരേസമയം പരമാവധി 50 ശതമാനം പേർക്ക് എത്താം.
- രാവിലെയും ഉച്ചയ്ക്കുശേഷവുമായി ക്ളാസുകൾ ക്രമീകരിക്കണം. യാത്രാ പ്രശ്നമുള്ള കുട്ടികൾക്ക് വൈകിട്ട് വരെ ക്ലാസ് മുറിയിൽ തുടരാം.
- വീട്ടിൽ നിന്നുള്ള ഭക്ഷണം അവരവരുടെ ഇരിപ്പിടത്തിൽ വച്ചു സാമൂഹിക അകലം പാലിച്ച് കഴിക്കണം.
- ശനിയാഴ്ച ആവശ്യമെങ്കിൽ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് കുട്ടിയെ വരുത്താം.
- വർക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അദ്ധ്യാപകരും സ്കൂളിലെത്തണം. ഹാജരാകാത്ത അദ്ധ്യാപകർക്കെതിരെ ശിക്ഷാ നടപടി