ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരക്കമ്മി ഡിസംബറിൽ 1,544 കോടി ഡോളറായി ഉയർന്നു. ഇറക്കുമതിച്ചെലവ് 4,259 കോടി ഡോളറിലേക്ക് ഉയർന്നതാണ് തിരിച്ചടിയായത്. സ്വർണം ഇറക്കുമതി വർദ്ധിച്ചതും വലച്ചു. 1,249 കോടി ഡോളറായിരുന്നു 2019 ഡിസംബറിലെ കമ്മി.