puthucheri-bjp-

ചെന്നൈ : പുതുച്ചേരിയിൽ മുൻസ്പീക്കറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ വനിതാ ഗൂണ്ട നേതാവ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ വിവാദം.. അറസ്റ്റ് വാറന്റിനെകുടർന്ന് ഒളിവിൽ കഴിയവെ ഇന്നലെയാണ് കാരക്കലിലെ കാരക്കലിലെ കുപ്രസിദ്ധ ഗുണ്ട ഏഴിലരസി ബി.ജെ.പി സംസ്ഥാന പ്രസിഡന്റിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.

മുൻ സ്പീക്കറും കൃഷിമന്ത്രിയുമായയിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതി. തട്ടികൊണ്ടുപോകൽ ഭീഷണിപെടുത്തൽ തുടങ്ങി പതിനഞ്ച് കേസുകളാണ് ഇവരുടെ പേരിലുള്ളത്. ലേഡി ഡോണിന് അംഗത്വം കൊടുത്തു ഞെട്ടിച്ചിരിക്കുകയാണ് പുതുച്ചേരിയിലെ ബി.ജെ.പിക്കാർ. 2017 ൽ മുൻ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീ നേതാവുമായിരുന്ന വി.എം.സി ശിവകുമാറിനെ പട്ടാപ്പകൽ പെട്രോൾ ബോംബ് എറിഞ്ഞു വീഴ്ത്തിയതിനുശേഷം വെട്ടിയും കുത്തിയും കൊന്ന കേസിലെ മുഖ്യപ്രതിയാണ് ആർ.ഏഴിലരസി..

കാരയ്ക്കലിലെ വ്യാജമദ്യ മാഫിയയ്ക്കു നേതൃത്വം നൽകുന്ന ഏഴിലരസി കഴിഞ്ഞ വർഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഗുണ്ടാ ആക്ട് പ്രകാരം തടവിലായി. തടവുകഴിഞ്ഞു പുറത്തിറങ്ങിയതിനു ശേഷം അജ്ഞാത കേന്ദ്രത്തിലിരുന്നായിരുന്നു പ്രവർത്തനം.ഇന്നലെ വൈകീട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആർ.സാമിനാഥനെ വിളിച്ചുവരുത്തിയാണ് അംഗത്വം നേടിയത്.


ഫോട്ടോകൾ പുറത്തുവതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റ് വാറന്റുള്ള പ്രതിയേ തേടി പൊലീസ് തിരച്ചിലും തുടങ്ങി.അതേ സമയം ആർക്കുവേണമെങ്കിലും പാർട്ടിയിൽ ചേരാമെന്നും ഏഴിലരസി പാർട്ടി അംഗത്വം സ്വീകരിച്ചതിൽ അസ്വഭാവികതയില്ലെന്നുമാണ് ബി.ജെ.പി വാദം.