kids

കുട്ടികൾക്കുണ്ടാവുന്ന ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പ്രതിവിധികൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഛർദ്ദി. ഛർദ്ദിക്ക് കരിക്കിൻ വെള്ളം ഇടവിട്ട് നൽകുക. തേൻ നൽകുന്നതും , മലർ ചൂടുവെള്ളത്തിൽ പിഴിഞ്ഞെടുത്ത വെള്ളവും നല്ലതാണ്. ( ഛർദ്ദി നീണ്ടുനിന്നാൽ ഡോക്ടറെ കാണണം).

കഫക്കെട്ടും ജലദോഷവും അടിക്കടി വരുന്ന കുട്ടികൾക്ക് ദിവസവും മൂന്നു സ്പൂൺ ചെറുപയർ മുളപ്പിച്ചതും ഒരു സ്പൂൺ ചെറുനാരങ്ങാ നീരും ഒരു സ്പൂൺ തേനും നാലു സ്പൂൺ തുളസിനീരും ചേർത്ത് നല്കുന്നതും മികച്ച പ്രതിവിധിയാണ്.

മാതളത്തിന്റെ തൊലി ഉണക്കി അരച്ച് മോരിൽ ചേർത്ത് നൽകുന്നത് വയറിളക്കം ശമിപ്പിക്കും. മലബന്ധം കുട്ടികളിൽ കാണുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. ഇതൊഴിവാക്കാൻ ധാരാളം ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാരാളം വെള്ളം കുടിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.