petrol-diesel

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് എൺപത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എൺപത്തിയൊന്ന് രൂപ അറുപത്തിയെട്ട് പൈസയുമാണ് ഇന്നത്തെ വില.

കൊച്ചി നഗരത്തിൽ ഡീസൽ വില എൺപത് കടന്നു. ഡീസലിന് എൺപത് രൂപ പതിനാല് പൈസയും, പെട്രോളിന് എൺപത്തിയഞ്ച് രൂപ തൊണ്ണൂറ്റിയേഴ് പൈസയുമായി. ഈ മാസം ആറാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്.