കൊച്ചി: ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് കളമശ്ശേരിയിൽ വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ചു.പരിക്കേറ്റ പതിനേഴുകാരനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കെതിരെ ബാലനിയമപ്രകാരം കേസെടുത്തു.