temple

കൊല്ലം:മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ തീപിടിത്തം.ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ക്ഷേത്രത്തിൽ നിന്ന് തീ ഉയരുന്നത് ദേശീയപാതയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയിലാണ് പെട്ടത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തടിയിൽ നിർമിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുൻപിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണ് തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.