കൊച്ചി: സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ ഏഴുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരിൽ ഒരാൾക്കൊഴിച്ച് മറ്റാർക്കും പ്രായപൂർത്തിയായിട്ടില്ല. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു.
പ്രതികളിൽ ഒരാൾ തന്നെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈറൽ വീഡിയോ: കളമശ്ശേരിയിൽ പതിനേഴുകാരന് നേരെ അതിക്രമം ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു കൊച്ചി കളമശേരിയിൽ പതിനേഴുകാരനെ...
Posted by Kerala Police on Friday, 22 January 2021