padma

അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പത്മയിൽ ടൈറ്റിൽ കഥാപാത്രമായി സുരഭിലക്ഷ്മി എത്തുന്നു.ഹരികുമാർ സംവിധാനം ചെയ്യുന്ന ജ്വാലാമുഖിക്കുശേഷം സുരഭിലക്ഷ്മി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ.അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന പത്മയിൽ നായകനും അനൂപ് തന്നെയാണ്. ശങ്ക

ർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരാണ് മറ്റു താരങ്ങൾ. അനൂപ് മേനോൻ സ്റ്റേറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കിങ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോൻ, രഞ്ജിത്, ദുർഗകൃഷ്ണ, ലാൽജോസ്, ഇർഷാദ്, ധനേഷ് ആനന്ദ്, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു താരങ്ങൾ.