cpm

കൊച്ചി: കോർപറേഷനിലെ സ്‌റ്റാന്റിംഗ് കമ്മി‌റ്റി തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് കൗൺസിലർ രാജിവച്ചു. കൊച്ചി ആറാം വാർഡ് കൗൺസിലർ എം.എച്ച്.എം അഷ്‌റഫാണ് രാജിവച്ചത്. ലോക്കൽ കമ്മിറ്റി അംഗത്വമാണ് അഷ്റഫ് രാജിവച്ചു. തന്നെ പാർട്ടി പരിഗണിച്ചില്ലെന്ന് അഷ്‌റഫ് പരാതിപ്പെട്ടു.

ഇതിനിടെ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി ബിജെപി ജയിച്ചു. നികുതി സ്‌റ്റാന്റിംഗ് കമ്മി‌റ്റി അദ്ധ്യക്ഷയായി പ്രിയ പ്രശാന്താണ് വിജയിച്ചത്. പ്രിയയ്‌ക്ക് നാലും യുഡിഎഫിന് മൂന്നും ഇടത് പക്ഷത്തിന് രണ്ടും വോട്ടുകൾ ലഭിച്ചു.