v-muralidharan

തൃശ്ശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്ക് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പാർട്ടി പ്രവർത്തകനെയും നേതാവിനെയും സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ്. അതിനാൽ പാർട്ടി പറഞ്ഞാൽ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങും'-മുരളീധരൻ പറഞ്ഞു.

ഈ മാസം തന്നെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും സിനിമാ താരങ്ങൾ ഉൾപ്പടെ പരിഗണനയിൽ ഉണ്ടെന്നും മുരളീധരൻ അറിയിച്ചു. തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.