sundar

ഹൈദരാബാദ് :ആസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിനെ അപ്രതീക്ഷമായി ഉൾപ്പെടുത്തപ്പെടുത്തിയപ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റ് വലഞ്ഞുപോയത് അദ്ദേഹത്തിന് അനുയോജ്യമായ ബാറ്റിംഗ് പാഡ് സംഘടിപ്പിക്കാനായിരുന്നു. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പരുക്കേറ്റതോടെയാണ് വാഷിംഗ്ടണിന് ടീമിൽ അവസരം ഒരുങ്ങിയത്. എന്നാൽ നെറ്റ്സ് ബൗളറായി മാത്രം ടീമിൽ തുടർന്ന താരത്തിന്റെ കൈവശം ടെസ്റ്റിൽ ഉപയോഗിക്കുന്ന വെള്ള നിറമുള്ള പാഡ് ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ വെളിപ്പെടുത്തി. കാലിന് നല്ല നീളമുള്ള ആളായതിനാൽ മറ്റാരുടെയും പാഡ് പാകമാവുകയുമില്ലായിരുന്നു.

പാകമായ പാഡുകൾ കണ്ടെത്തുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ ബുദ്ധിമുട്ടി. കയ്യിലുണ്ടായിരുന്നവയെല്ലാം ഉപയോഗിച്ചു നോക്കി, എന്നാൽ പൊക്കക്കാരനായ വാഷിംഗ്ടണിന് ഇവയെല്ലാം വളരെ ചെറുതായിരുന്നു. കോവിഡ് ആയതിനാൽ ഓസീസ് താരങ്ങളുടേത് ഉപയോഗിക്കാനും കിട്ടില്ല. അവസാനം മറ്റു വഴികളില്ലാത്തതിനാൽ മത്സരം തുടങ്ങിക്കഴിഞ്ഞു തങ്ങൾ ക്രിക്കറ്റ് കിറ്റ് കിട്ടുന്ന കട തേടിയിറങ്ങിയെന്ന് ശ്രീധർ പറയുന്നു.

ട്വന്റി- 20 മത്സരങ്ങൾക്കു മാത്രമായി ആസ്ട്രേലിയയിൽ എത്തിയതായിരുന്നു വാഷിങ്ടൻ സുന്ദർ. അതുകാരണം വെളുത്ത പാഡുകൾ ഉണ്ടായിരുന്നില്ല. നി​റമുള്ളവയേ ഉണ്ടായി​രുന്നുള്ളൂ. ടെസ്റ്റി​ൽ ഇവ ഉപയോഗി​ക്കാനാവി​ല്ള. ഈ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് ഒരു ജോഡി പാഡുകൾക്കുവേണ്ടി ബുദ്ധിമുട്ടിയത്. നെറ്റ്സിൽ നീല നിറത്തിലുള്ള പാഡ് അണിഞ്ഞായിരുന്നു പരിശീലിച്ചത്. 2017 മുതൽ‌ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരമാണ് വാഷിങ്ടൻ സുന്ദർ.