sri-lanka-cricket

ഗോൾ : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്ക 381 റൺസിന് ആൾഔട്ടായി.മുൻനായകൻ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നി

രോഷൻ ഡിക്ക്‌വെല്ല(92),ദിൽരുവാൻ പെരേര(67),ക്യാപ്ടൻ ദിനേശ് ചാന്ദിമൽ(52),ഓപ്പണർ ലാഹിരു തിരിമന്നെ(43) എന്നിവരുടെ പൊരുതലുമാണ് ലങ്കയെ മോശമല്ലാത്ത സ്കോറിൽ എത്തിച്ചത്.

ടോസ് നേടിയിറങ്ങിയ ലങ്കയ്ക്ക് ആദ്യ ദിനം ഏഴുറൺസിലെത്തിയപ്പോൾ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു.തുടർന്ന് തിരിമന്നെയും ചാന്ദീമലും കൂട്ടിച്ചേർത്ത 69 റൺസാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മാത്യൂസ് ചാന്ദീമലിനൊപ്പം 110 റൺസ് കൂട്ടിച്ചേർത്തു.രണ്ടാം ദിനമായ ഇന്നലെ 229/4 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ലങ്കയ്ക്ക് ഡിക്ക്‌വെ‌ല്ലയും ദിൽരുവാനുമാണ് കരുത്ത് പകർന്നത്.

ഇംഗ്ളണ്ടിനായി പേസർ ജെയിംസ് ആൻഡേഴ്സൺ 40 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. കരിയറിൽ ഇത് 30-ാം തവണയാണ് ആഡേഴ്സൺ അഞ്ചോ അതിലേറെയോ വിക്കറ്റുകൾ വീഴ്ത്തുന്നത്.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിവസം കളി നിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തിട്ടുണ്ട്. സാക്ക് ക്രാവ്‌ലി(5), ഡോം സിബിലി (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.