paneer-burger

കൊഞ്ച് തേങ്ങാപ്പാൽ കറി

ചേരുവകൾ

കൊഞ്ച് - 500 ഗ്രാം

നാരങ്ങാനീര് - 1 ടീ സ്‌പൂൺ

വെളുത്തുള്ളി അരച്ചത് - 2 ടീ.സ്‌പൂൺ

ഇഞ്ചി അരച്ചത് - ഒരു ടീസ്‌പൺ

ജീരകം അരച്ചത് - അര ടീ.സ്‌പൂൺ

മല്ലിപ്പൊടി- 1 ടീ.സ്‌പൂൺ

പുഞ്ചി - ഈന്തപ്പഴ ചട്ണി - 2 ടീസ്‌പൂൺ

എണ്ണ - 2 ടേ.സ്‌പൂൺ

ഉണക്കമുളക് - മൂന്നെണ്ണം

തേങ്ങാപ്പാൽ - ഒരു കപ്പ്

സവാള (പൊടിയായരിഞ്ഞത്) - രണ്ടെണ്ണം

തയ്യാറാക്കുന്നവിധം

വൃത്തിയാക്കിയ കൊഞ്ചിൽ നാരങ്ങാനീര് പുരട്ടി പിടിപ്പിച്ച് വയ്ക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റി ബ്രൗൺ നിറമാക്കുക. ഉണക്കമുളക്, ജീരകം, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിട്ട് വേവിക്കുക. കൊഞ്ച് ചേർത്ത് രണ്ടുമിനിട്ട് വഴറ്റുക, ഇനി കൊഞ്ചി കോരി വയ്ക്കുക. ഈ പാനിലേക്ക് പുഞ്ചി - ഈന്തപ്പഴ ചട്ണിയും തേങ്ങാപ്പാലും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക. കൊഞ്ച് ചേർത്ത് അഞ്ചു മിനിട്ട് വേവിക്കുക. കൊഞ്ച് കൂടുതൽ വെന്തുപോയാൽ ദൃഢമായിപ്പോകും. അതിനാൽ പാകത്തിന് വേവിച്ച് വാങ്ങുക.

ഉലുവയില - മത്തിക്കറി

ചേരുവകൾ

മത്തി - അരകിലോ

എണ്ണ - 3 ടേ.സ്‌പൂൺ

ഉലുവയില - മുക്കാൽ കപ്പ് (പൊടിയായരിഞ്ഞത്)

വെള്ളം - മുക്കാൽ കപ്പ്

പഞ്ചസാര - 1 ടീ.സ്‌പൂൺ

ഫിഷ് കറിമസാല - ഒരു ചെറിയ പായ്‌ക്കറ്റ്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്നവിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിൽ മീനിട്ട് വറുത്ത് കോരുക. ഇതിൽ ഫിഷ് കറി മസാലയിട്ടിളക്കുക. വറുത്ത മീനും ഉപ്പും ഉലുവയിലയും ചേർക്കുക. വെള്ളഒഴിച്ചടച്ച് 7-10 മിനിട്ട് ചെറുതീയിൽ വയ്ക്കുക. പഞ്ചസാ‌ര ചേർത്തിളക്കി ഉടൻ വാങ്ങുക.

prawns

പനീർ സോയാബീൻസ് ബർഗർ

ചേരുവകൾ

ബർഗറിന് (കട്ലറ്റിന്റെ ചേരുവകൾ)

പനീർ ഉടച്ചത് - അരക്കപ്പ്

സോയാബീൻസ് വേവിച്ച് ചതച്ചത് - അരക്കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചത് - കാൽക്കപ്പ്

പച്ചമുളക് അരച്ചത് - ഒന്നര ടീ.സ്‌പൂൺ

ഗോതമ്പ് റൊട്ടി പൊടിച്ചത് - 2 ടേ.സ്‌പൂൺ + കട്ലറ്റ് ഉരുട്ടി പിടിപ്പിക്കാൻ

മല്ലിയില ചെറുതായരിഞ്ഞത് - 2 ടേ.സ്‌പൂൺ

ഉപ്പ് - പാകത്തിന്

എണ്ണ - വറുക്കാൻ

മറ്റ് ചേരുവകൾ

ഗോതമ്പ് ബർഗർ ബൺ - നാലെണ്ണം

ബട്ടർ - 2 ടീ സ്‌പൂൺ

ലെറ്റ്യൂസ് ലീഫ് (വലുത് ) - നാലെണ്ണം

മയൊണൈസ് സോസ് - 6 ടേ.സ്‌പൂൺ

തക്കാളി - ഒന്ന് വലുത് (കനം കുറച്ച് നീളത്തിലരിഞ്ഞത്)

സവാള വളയങ്ങൾ - നാലെണ്ണം

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

കട്ലറ്റ് തയ്യാറാക്കുന്നവിധം

ഒരു ബൗളിൽ എല്ലാ ചേരുവകളും എടുത്ത് നന്നായിളക്കുക. ഇത് 4 സമഭാഗങ്ങളാക്കി വയ്‌ക്കുക. ഇവ നാലിഞ്ച് കനമുള്ള കട്ലറ്റുകൾ ആയി മാറ്റുക. രണ്ടു ടേ.സ്‌പൂൺ ഗോതമ്പു റൊട്ടി പൊടിച്ചത് കട്ലറ്റ് മാവിൽ ചേ‌ർത്ത് അവശേഷിക്കുന്ന റൊട്ടിപ്പൊടിയിൽ കട്ലറ്റുകൾ നിരത്തി നന്നായി ഉരുട്ടിപിടിപ്പിച്ച് വയ്‌ക്കുക. ഒരു നോൺ സ്റ്റിക് പാനിൽ അല്‌പം എണ്ണയൊഴിച്ച് കട് ലറ്റുകൾ നിരത്തി തിരിച്ചും മറിച്ചുമിട്ട് എല്ലാവശവും മൊരിച്ച് കോരുക. ഒരു ഗോതമ്പ് ബർഗർ ബൺ എടുത്ത് വട്ടത്തിൽ രണ്ടായി മുറിക്കുക. രണ്ടു പകുതിയിലും ബട്ടർ തേയ്‌ക്കുക. ഇത് ചൂട് തവയിൽ വച്ച് ടോസ്റ്റ് ചെയ്‌ത് എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി വയ്‌ക്കുക. ഒരു ബർഗർ ബൺ എടുത്ത് അതിന്റെ ബട്ടർ തേച്ചഭാഗം മുകളിലേക്കാക്കി വയ്‌ക്കുക. ഇവിടെ ലെറ്റ്യൂസ് ലീഫ് വയ്‌ക്കുക. ഇതിൽ ഒന്നര ടേ.സ്‌പൂൺ മയണൈസ് സോസ് തേയ്‌ക്കുക. മീതെ ഒരു കട്ലറ്റ് , തക്കാളി കഷണം ഒരു സവാള വളയം എന്നീ ക്രമത്തിൽ വയ്‌ക്കുക. ഏറ്റവും മീതെയായി ഉപ്പും കുരുമുളകുപൊടിയും വിതറുക. മറ്റേ പകുതി ബൺ കൊണ്ടിത് മൂടുക. ബട്ടർ തേച്ചഭാഗം ഉള്ളിൽ വരത്തക്കവിധമാണ് വയ്ക്കേണ്ടത്. ഇപ്രകാരം മൂന്ന് ബർഗർ കൂടി തയ്യാറാക്കുക. എല്ലാറ്റിനും മീതെയായി ഓരോ മൗത്ത് പീക്കുകൾ കുത്തി നിർത്തുക.