jacky-chand

മുംബയ് : ഇന്ത്യൻ താരം ജാക്കിചന്ദ് സിംഗിനെ ജംഷഡ്പൂർ എഫ്.സിയിൽ നിന്ന് ഐ.എസ്.എൽ ക്ളബ് മുംബയ് സി​റ്റി​ സ്വന്തമാക്കി​. മുംബയ്‌യി​ലേക്കുള്ള ജാക്കി​യുടെ രണ്ടാം വരവാണി​ത്.മണി​പ്പൂരുകാരനായ ജാക്കി​ചന്ദ് ഐ.എസ്.എല്ലി​ൽ എഫ്.സി​ പൂനെ സി​റ്റി​,കേരള ബ്ളാസ്റ്റേഴ്സ്.എഫ്.സി​ ഗോവ എന്നീ ക്ളബുകളുടെയും കുപ്പായമണി​ഞ്ഞി​ട്ടുണ്ട്. 85 ഐ.എസ്.എൽ മത്സരങ്ങളുടെ പരിചയസമ്പത്തിന് ഉടമയാണ്. ഈ സീസണിൽ ജംഷഡ്പൂരിന്റെ കുപ്പായത്തിൽ 12 മത്സരങ്ങൾ കളിച്ചു.മൂന്നുഗോളുകൾക്ക് വഴിയൊരുക്കി.28 കാരനായ ജാക്കി​ രണ്ടര വർഷത്തേക്കാണ് മുംബയ്‌യുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്.