ശബ്ദിക്കാത്ത കലപ്പ... സമൃദ്ധമായ കൃഷിയിടങ്ങളാൽ മനോഹരമാക്കുന്നു വട്ടവടയിലെ ദുഃസ്സഹമായ ഒരു കാഴ്ചയാണിത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന് സമീപത്ത്കൂടി കലപ്പയുമായി കൃഷിയിടത്തേക്ക് പോകുന്ന പ്രദേശവാസിയായ രാമസ്വാമി. ഗ്രാമപഞ്ചായത്ത് അധികൃതർ ശേഖരിച്ച് കൊണ്ടുവന്ന് പുറംതള്ളുന്ന ഈ മാലിന്യം സമീപത്തെ ഓടയിൽക്കൂടി ഒഴുകി കൃഷിയിടങ്ങളിലേക്ക് എത്തുന്നു എന്നാണ് കർഷകരുടെ പരാതി.