ടെഹ്റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പർഹിക്കുന്നില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി. ''തിരിച്ചടി അനിവാര്യം. സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടയാളോട് തീർച്ചയായും പകരം വീട്ടണം. ഏതു നിമിഷവും അത് പ്രതീക്ഷിക്കാം''-ഖമനെയി സന്ദേശത്തിൽ വ്യക്തമാക്കി.
നേരത്തേ സുലൈമാനി കൊല്ലപ്പെട്ടതിന്റെ ഒന്നാംവാർഷികവേളയിലും അദ്ദേഹത്തിന്റെ ഘാതകരെ ലോകത്തിന്റെ ഏതുകോണിലൊളിച്ചാലും പിടികൂടുമെന്ന് ജുഡിഷ്യറി മേധാവി ഇബ്രാഹിം റെയ്സി മുന്നറിയിപ്പു നൽകിയിരുന്നു.