little-girl

ലിംഗഅസമത്വത്തെ ചോദ്യം ചെയ്യുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ 'മാൻ മെയ്ഡ്' എന്ന പ്രയോഗത്തെയാണ് കുഞ്ഞുപെൺകുട്ടി വിമർശനവിധേയമാകുന്നത്. തെരേസ എന്ന് പേരുള്ള കുട്ടിയുടെ അമ്മയാണ് വീഡിയോ പകർത്തിയത്.

എന്തുകൊണ്ടാണ് 'മാൻമെയ്ഡ്' എന്ന് പറയുന്നതെന്നും 'വുമൺ മെയ്ഡ്' എന്നോ 'ഹ്യൂമൻ മെയ്ഡ്' എന്നോ പറയാവുന്നതല്ലേ എന്നും തന്റെ അമ്മയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. 'ആൾ മെൻ ആർ ക്രിയേറ്റഡ്‌ ഈക്വൽ' എന്ന് പറയുന്നതെന്തിനാണെന്നും 'മനുഷ്യർ' എന്ന് പറയാൻ പാടില്ലേ എന്നും തെരേസഅമ്മയോട് ചോദിക്കുന്നു.

'മാൻമെയ്ഡ്' എന്ന് പറയുമ്പോൾ സ്ത്രീകൾ കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അമ്മ കുട്ടിയെ ആശ്വസിപ്പിക്കാൻ നോക്കുമ്പോൾ 'ഇതത്ര ശരിയല്ല, അല്ലേ? എന്നാണ് കുഞ്ഞുഫെമിനിസ്റ്റ് തിരിച്ച് ചോദിക്കുന്നത്.

നടിയും ഡബ്‌ള്യുസി സി അംഗവുമായ റിമ കല്ലിങ്കൽ ഉൾപ്പെടെ നിരവധി പേർ തെരേസയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ഇങ്ങനെ അവരോട് ചോദ്യങ്ങൾ ചോദിക്കണം ചക്കരേ' എന്നാണ് റിമ വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നത്. ചെറുപ്രായത്തിൽ തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയും അഭിനന്ദിക്കുന്നു.