tunnel

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കത്വവ ജില്ലയിലെ ഇന്ത്യ - പാക് അതിർത്തിയിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ ഒരു തുരങ്കം കൂടി കണ്ടെത്തി. രണ്ടാഴ്ചയ്ക്കിടയിൽ അതിർത്തിയിൽ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയിൽ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണിത്.

മൂന്ന് അടി വ്യാസവും 150 മീറ്റർ നീളവുമുള്ള തുരങ്കം 30 അടി താഴ്ചയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഭീകരർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് തുരങ്കം നിർമ്മിച്ചതെന്നാണ് സൂചന.

ജനുവരി 13ന് ഹിരൺനഗർ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴത്തിൽ മൂന്ന് അടി വ്യാസവും 150 മീറ്റർ ദൈർഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബർ 22ന് സാംബ ജില്ലയിലും തുരങ്കം കണ്ടെത്തിയിരുന്നു.