സന്യാസിമാരുടെ കഥകളിൽ കേട്ടറിഞ്ഞ കമണ്ഡലു വീട്ടുമുറ്റത്ത് പൂത്ത് കായ്ചു. പുരാതനകാലത്ത് മഹർഷിമാർ കുടിനീർ ശേഖരിക്കുന്ന കമണ്ഡലുവായി ഉപയോഗിച്ചിരുന്നത് ഈ മരത്തിന്റെ കായയാണ്. കൈപ്പറമ്പ് പുത്തൂർ പാങ്ങിൽ രാജന്റെ വീട്ടിലാണ് കമണ്ഡലു മരം.