യു.എസ് പ്രസിഡന്റ് പദവിയിലിരിക്കെ ഇന്ത്യ സന്ദർശിച്ച ഡൊണാൾഡ് ട്രംപിനായി അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപ് പരിപാടിയെ കുറിച്ചുള്ള വിവാദം തീരുന്നില്ല. ആകെ മൂന്നു മണിക്കൂർ മാത്രമാണ് പരിപാടിയിൽ ട്രംപ് ചെലവഴിച്ചത്. ഇതിനായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 9.1 കോടി രൂപയാണ്. സാമൂഹിക പ്രവർത്തകൻ രാജ് സിസോദിയയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.