-blood-donors

കൊവിഡ് ഭീതിയെതുടർന്നുളള രക്തദാതാക്കളുടെ പിൻമാറ്റം തിരിച്ചടിയാകുന്നത് കോട്ടയം മെഡിക്കൽ കോളേജും സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളയിടങ്ങളിലെ രോഗികൾക്ക്. നൂറുകണക്കിനാളുകൾക്കാണ് ദിവസവും രക്തം ആവശ്യമായി വരുന്നത്. സന്നദ്ധ സംഘടനകളിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുമ്പ് ആവശ്യാനുസരണം രക്തം എത്തിക്കാൻ കഴിഞ്ഞിരുന്നു. ബ്ലഡ് ഡൊണേഴ്സ് കേരള, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങി രക്തദാന സേനകളെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്.