എ.കെ.ജി.എസ്.എം.എ സംസ്ഥാന കൺവെൻഷൻ ഇന്ന് കൊച്ചിയിൽ
കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദക്ഷിണ മേഖലാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന് ഇന്ന് കൊച്ചിയിൽ സ്വീകരണം നൽകും.
രാവിലെ 11ന് എറണാകുളം ക്രൗൺ പ്ളാസയിൽ എ.കെ.ജി.എസ്.എം.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം. സംസ്ഥാന കൺവെൻഷനും സ്വീകരണവും ജി.ജെ.സി ദേശീയ ചെയർമാൻ ആശിഷ് പെതെ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സയാം മെഹ്‌റ, മുൻ ചെയർമാൻ എൻ. അനന്തപദ്മനാഭൻ, ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, ബി. ഗിരിരാജൻ, ബാബു ജോസ്‌കോ, റാഫി ആന്റണി, ജോസ് ആലുക്കാസ്, രാജീവ് ചുങ്കത്ത്, ബി. ബിന്ദുമാധവ് തുടങ്ങിയവർ ആശംസകളറിയിക്കും.
ജനപ്രതിനിധികളെയും ചടങ്ങിൽ അനുമോദിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ പി.എം.എൽ.എ., ഹാൾ മാർക്കിംഗ്, ജി.എസ്.ടി., ആദായനികുതി വിഷയങ്ങളിൽ സെമിനാറുകൾ നടക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.