modi

കൊൽക്കത്ത: കൊവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നേതാജിയുടെ 125ാം ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കെതിരെ ഇന്ത്യ കരുത്തോടെ പോരാടിയതും വാക്സിൻ സ്വയം ഉത്പാദിപ്പിക്കുന്നതും മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യൻ വാക്സിൻ എത്തിക്കുന്നതും കണ്ടാൽ നേതാജി അഭിമാനം കൊളളുമായിരുന്നു.

നേതാജി വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ചൈനീസ് അതിർത്തി മുതൽ പാകിസ്ഥാൻ അതിർത്തി വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യ തക്കതായ മറുപടി നൽകുന്നുണ്ട്.- പ്രധാനമന്ത്രി പറഞ്ഞു.

നേതാജിയുടെ ജീവിതവും പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് പ്രചോദനമാണ്. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങൾ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും മോദി പറഞ്ഞു.

 രാ​ജ്യ​ത്ത് ​നാ​ല് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​വേ​ണം

രാ​ജ്യ​ത്ത് ​നാ​ല് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​വേ​ണ​മെ​ന്നും​ ​മ​മ​ത​ ​പ​റ​ഞ്ഞു.
'​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​ഇ​രു​ന്നാ​ണ് ​ഇം​ഗ്ലീ​ഷു​കാ​ർ​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ഭ​രി​ച്ച​ത്.​ ​പി​ന്നെ​ന്തു​കൊ​ണ്ടാ​ണ് ​രാ​ജ്യ​ത്ത് ​ഒ​രു​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രം​ ​മാ​ത്രം​ ​ഉ​ണ്ടാ​യ​ത്.​ ​വ​ട​ക്ക്,​ ​തെ​ക്ക്,​ ​കി​ഴ​ക്ക്,​ ​പ​ടി​ഞ്ഞാ​റ് ​എ​ന്നി​ങ്ങ​നെ​ ​ഇ​ന്ത്യ​യി​ൽ​ ​നാ​ലു​ ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​വേ​ണം.​ ​ഈ​ ​നാ​ല് ​ദേ​ശീ​യ​ ​ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മാ​റി​ ​മാ​റി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​രീ​തി​ ​വ​ര​ണം.​ ​എ​ന്തു​കൊ​ണ്ട് ​എ​ല്ലാം​ ​ഡ​ൽ​ഹി​ ​മാ​ത്ര​മാ​യി​ ​പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു.​ ​നാ​ല് ​ദേ​ശീ​യ​ ​ത​ല​സ്ഥാ​നം​ ​എ​ന്ന​ ​ആ​വ​ശ്യം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​ന്ന​യി​ക്കാ​ൻ​ ​തൃ​ണ​മൂ​ൽ​ ​എം.​പി​മാ​രോ​ട് ​നി​ർ​ദ്ദേ​ശി​ക്കു​മെ​ന്നും​ ​മ​മ​ത​ ​പ​റ​ഞ്ഞു.