joe-biden-

വാഷിംഗ്‌ടൺ : അധികാരമേറ്റ് രണ്ടാംദിവസം തന്നെ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെതിരെ നിർണായക നീക്കവുമായി റിപ്പബ്ലിക്കൻ പാർട്ടി. ജോ ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം റിപ്പബ്ലിക്കൻ അംഗം മർജോരി ടെയ്‌ലർ ഗ്രീൻ ഔദ്യോഗികമായി അവതരിപ്പിച്ചു. അറ്റ്ലാന്റയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് മർജോരി ടെയ്ലർ ഗ്രീൻ.

My statement on introducing Articles of Impeachment against President @JoeBiden: pic.twitter.com/1mq7QRBbTX

— Rep. Marjorie Taylor Greene (@RepMTG) January 21, 2021

പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും വൈസ് പ്രസിഡന്റായിരിക്കുമ്‌ബോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. വിദേശ ഏജൻസികളിൽ നിന്ന് തോതിൽ പണം സ്വീകരിച്ച് സ്വന്തം സമ്പത്ത് വർദ്ധിപ്പിക്കാൻ ബൈഡൻ ശ്രമിച്ചുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. കൂടാതെ തന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഭരണകൂടത്തിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തി. ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ പറയുന്നു.

I just filed Articles of Impeachment on President @JoeBiden. pic.twitter.com/mcwEEkKiHL

— Rep. Marjorie Taylor Greene (@RepMTG) January 21, 2021

നേരത്തെ, യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹിൽ സമുച്ചയത്തിൽ നടന്ന ആക്രമണത്തിന് പിന്തുണ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഡൊണൾഡ് ട്രംപിനെ യു.എസ് പ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 10 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും പിന്തുണച്ചിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് പരിഗണനക്കാനിരിക്കെയാണ് ബൈഡനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പുതിയ നീക്കം നടത്തിയിട്ടുള്ളത്.