shaeen-

കറാച്ചി : കൊട്ടിഘോഷിച്ച് നടത്തിയ ആണവ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന ഷഹീൻ 3 മിസൈലിന്റെ പരീക്ഷണം പരാജയപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിലാണെന്നും നിരവധിപേർക്ക് പരിക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തുവെന്നുമാണ് വിവരം.

2750 കിലോ മീറ്റർ വരെയാണ് പരിധിയുളള മിസൈൽ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരെയും സൈനിക മേധാനവികളെയും എൻജിനീനിയർമാരെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അഭിനന്ദിച്ചിരുന്നു.

The injured have been identifies as Hevat Bugti, Janat Bugti, Gul Khato Bugti her daughter Mehr Bugti, son Sanaullah Bugti. The injured have not been taken to any hospital yet. #MissileAttackinDeraBugti https://t.co/66v3HzNQLa

— Sher Mohammad Bugti (@SherM_BRP) January 20, 2021

എന്നാൽ പാക് അവകാശവാദങ്ങൾ പൊള്ളയാണെന്ന് ബലൂചിസ്ഥാനിൽ നിന്നുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. മിസൈൽ പരീക്ഷണം വൻ പരാജയമായിരുന്നുവെന്നും സിവിലിയൻ പ്രദേശത്താണ് പതിച്ചതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സേന ഈ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും ബലൂച് റിപ്പബ്ലിക്കൻ പാർട്ടി ട്വിറ്ററിലൂടെ ആരോപിച്ചു.