കൽപ്പറ്റ: വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ ചേലേരി സ്വദേശി ഷഹാനയാണ് (26) മരിച്ചത്.മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.