police

കൊച്ചി: കളമശ്ശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. ആറ് പേരും പ്രായപൂർത്തിയാകാത്തവരാണ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടുകാരനായ അഖിൽ വർഗീസിനെപ്പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇയാളായിരുന്നു മർദ്ദനത്തിന് നേതൃത്വം നൽകിയത്. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന്റെ പ്രതികാരമായിട്ടാണ് പതിനേഴുകാരനെ സുഹൃത്തുക്കൾ മർദ്ദിച്ചത്. കുട്ടി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.