rmp

കോഴിക്കാേട്: വരുന്ന നിയമസഭാ തി​രഞ്ഞെടുപ്പി​ൽ വടകര സീറ്റി​ൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് ആർ എം പി. യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണു പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു ഡി എഫ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ലെന്നും കെ കെ രമ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും വേണു പറഞ്ഞു.

ആർ എം പിക്ക് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ പ്രചാരണത്തിനായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കും. വടകരപോലെ പാർട്ടിക്ക് വ്യക്തമായ സ്വാധീനമുളള മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുളള ബാദ്ധ്യത ആർ എം പിക്കുണ്ട്. ആ ബാദ്ധ്യത പൂർണമായും നിറവേറ്റും. കേരളത്തിൽ ആർ എം പി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആരൊക്കെ സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ വളരെ വേഗത്തിൽത്തന്നെ തീരുമാനമുണ്ടാകും- എൻ വേണു പറഞ്ഞു.

വടകരയി​ൽ യു ഡി​ എഫ് പി​ന്തുണയോടെ ആർ എം പി​ മത്സരക്കുമെന്ന് നേരത്തേ റി​പ്പോർട്ടുണ്ടായി​രുന്നു. മണ്ഡലത്തി​ൽ ആർ എം പി​ക്ക് ഏറെ സ്വാധീനമുണ്ട്.