rape

തിരുവനന്തപുരം: അയൽവാസിയായ മുപ്പതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പതിനാറുകാരിയുടെ പരാതി. കഠിനംകുളം സ്വദേശിനിയാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത കഠിനംകുളം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ആദ്യം പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ചിത്രം പരസ്യപ്പെടുത്താതിരിക്കാൻ നഗ്നഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ടു, തുടർന്ന് നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെൺകുട്ടിയുടെ മൊഴി. മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.