airjell

സിം​ഗ​പ്പൂ​ർ: അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വെ​ള്ളം വ​ലി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​നം​കു​റ​ഞ്ഞ​ എ​യ​ർ​ജെ​ല്ലു​ക​ൾ വി​ക​സി​പ്പി​ച്ചി​ച്ച്​ സിം​ഗ​പ്പൂ​ർ ദേ​ശീ​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ. വാ​യു​വി​ലെ ജ​ല​ത​ന്മാ​ത്ര​ക​ളെ ലയിപ്പിച്ച്​ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്​ എ​യ​ർ​ജെ​ല്ലു​ക​ൾ. സ്​​പോ​ഞ്ചു പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ യാതോരു വിധ ഉൗർജ്ജ സ്രോതസ്സുകളുടെ സഹായവും ആവശ്യമില്ല. ഒ​രു കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള എ​യ​ർ​ജെ​ല്ലി​ൽ​നി​ന്ന്​ 17 ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​മെ​ന്ന്​ ശാ​സ്​​ത്ര ജേ​ണ​ലാ​യ സ​യ​ൻ​സ്​​ അ​ഡ്വാ​ൻ​സ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു​. അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന്​ ​സ്വാം​ശീ​ക​രി​ക്കു​ന്ന വെ​ള്ളം പി​ഴി​ഞ്ഞെ​ടു​ക്കാ​തെ ​ത​​ന്നെ കു​ടി​ക്കാം. പോ​ളി​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ്പോ​ഞ്ച് പോ​ലു​ള്ള എ​യ​ർ​ജെ​ല്ല് നി​ർമ്മിച്ചിരിക്കുന്നത്. ക​ടു​ത്ത ഉ​ഷ്​​ണ​ദി​ന​ങ്ങ​ളി​ൽ 95 ശ​ത​മാ​നം വ​രെ ജ​ല​ക​ണ​ങ്ങ​ളെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന്​ വ​ലി​ച്ചെ​ടു​ക്കാ​ൻ ഇവയ്ക്ക് സാ​ധി​ക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച നി​ല​വാ​ര​ത്തി​മു​ള്ള ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​മാ​ണ്​ ഇ​വ ന​ൽ​കു​ക​യെ​ന്നും പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂടാതെ, കു​ടി​വെ​ള്ളം കു​പ്പി​യി​ൽ കൊ​ണ്ടു​ന​ട​ക്കുന്നതിന്​ പകരം എയർജെല്ലുകൾ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. കൂടുതൽ പഠനങ്ങൾക്ക്​ ശേഷം അധികം വൈകാതെ ഇവ വിപണിയിലെത്തിയേക്കുമെന്നാണ്​ റിപ്പോർട്ടുകൾ.