earthquake

എ​ഡി​ൻ​ബ​ർ​ഗ്:​ ​സൗത്ത് ഷെ​റ്റ്​​ലാ​ൻ​ഡ്​​ ​ദ്വീ​പു​ക​ളി​ൽ​ ​ഭൂ​ക​മ്പം​ ​അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​റി​ക്ട​ർ​ ​സ്കെ​യി​ലി​ൽ​ 7.3​ ​തീ​വ്ര​ത​​​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഭൂ​ക​മ്പ​മാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ഭൂ​ക​മ്പ​ത്തെ​ ​തു​ട​ർ​ന്ന് ​സു​നാ​മി​ക്ക്​​ ​സാ​ദ്ധ്യ​ത​യു​ള്ള​താ​യി​ ​ചി​ലി​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​ന​ൽ​കി.​ ​ചി​ലി​യുടെ ​ത​ല​സ്ഥാ​ന​മാ​യ​ ​സാ​ന്റി​യാ​ഗോ​യി​ലും​ ​ഭൂ​ക​മ്പം​ ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​സു​നാ​മി​ക്ക്​​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന്​​ ​യു.​എ​സ് ​സു​നാ​മി​ ​മു​ന്ന​റി​യി​പ്പ് ​കേ​ന്ദ്രം​ ​പുറത്തിറ​ക്കി​യ​ ​ബു​ള്ള​റ്റി​നി​ൽ​ ​പ​റ​ഞ്ഞു.
തെ​ക്ക​ൻ​ ​അ​ക്ഷാം​ശ​ ​രേ​ഖ​ 61.7​ ​ഡി​ഗ്രി​യി​ലും​ ​പ​ടി​ഞ്ഞാ​റ​ൻ​ ​രേ​ഖാം​ശ​ ​രേ​ഖ​ 55.6​ ​ഡി​ഗ്രി​യി​ലു​മാ​ണ്​​ ​ഭൂ​ക​മ്പ​ത്തി​ന്റെ​ ​പ്ര​ഭ​വ​കേ​ന്ദ്രം.