sleeping-pode

ബെർലിൻ: സ്വന്തമായി വീടില്ലാത്തവർക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ഉരുഗ്രൻ ആശയവുമായി എത്തിയിരിക്കുകയാണ് ജർമ്മനിയിലെ ഉൾമ് ഭരണകൂടം. തെരുവുകളിൽ കഴിയുന്നവർക്ക് തണുപ്പും മഴയും ഏൽക്കാതെ സുഖമായി ഉറങ്ങാൻ സ്ലീപ്പിംഗ് പോഡ് സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. നഗരത്തിലെ തെരുവുകളിൽ പലയിടത്തായി ഇത്തരത്തിലുള്ള സ്ലീപിംഗ് പോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പോഡുകൾ ആരൊക്കെ ഉപയോഗിച്ചെന്ന് അറിയാൻ ഇതിന്റെ ഉൾവശത്ത് സെൻസർ സംവിധാനം

സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിരമായി പോഡുകളിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കെയർ ഹോമുകളിലേക്ക് മാറ്റും. ഈ പോഡുകൾ പകൽ സമയത്ത് വോളണ്ടിയർമാർ വൃത്തിയാക്കും. ഈ പോഡുകൾക്ക് സമീപമുള്ള വീട്ടുകാർ ഉറങ്ങാൻ എത്തുന്നവർക്ക് ഭക്ഷണവും നൽകാറുണ്ട്.

 സവിശേഷതകൾ

 രണ്ടു പേർക്ക് സുഖമായി കിടന്നുറങ്ങാൻ സാധിക്കുന്ന ചെറിയ ക്യാബിനുകളാണിത്.

 അകത്ത് വെന്റിലേഷൻ സംവിധാനം

 വൈദ്യുതിയ്ക്കായി സോളാർ പവർ പോഡുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

 പോഡുകൾ ഉപയോഗിക്കുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ റേഡിയോ സംവിധാനം. അടിയന്തര സാഹചര്യങ്ങളിൽ ഇത് സഹായകമാകും.