ബെർലിൻ: നല്ല സുന്ദരക്കുട്ടനാണ് പോയ്സൺ ഡാർട്ട് തവള. എന്നാൽ, പേര് പോലെ തന്നെ ആളെ ഇത്തിരി ഭയപ്പെടേണ്ടതുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ വിഷമുള്ളതും ഏറ്റവും വിലയുള്ളതുമായ തവളയാണിത്. ഒറ്റയടിയ്ക്ക് പത്ത് പേരെ വരെ ഈ തവളയ്ക്ക് കൊല്ലാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താലാണ് ഇവയ്ക്ക് ഡിമാൻഡ് കൂടിയതും. ഈ തവളയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.50 ലക്ഷം രൂപയാണ് വില. അതേസമയം, കൊളംബിയയിൽ വംശനാശഭീഷണി നേരിടുന്ന 200 ജീവികളിൽ പോയ്സൺ ഡാർട്ട് തവളയുമുണ്ടെന്ന് ജർമ്മനിയിലെ ഹംബോൾട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നു.
കറുപ്പ്, മഞ്ഞ, ഓറഞ്ച്, തിളക്കമുള്ള പച്ച, നീല എന്നിങ്ങനെയുള്ള നിറങ്ങളിലാകും പ്രധാനമായും ഇവയെ കാണാനാകുക.
ആറ് സെന്റീമീറ്റർ വലിപ്പം
30 കിലോഗ്രാം ഭാരം
ബ്രസീൽ, ഇക്വഡോർ, വെനസ്വേല, ബൊളീവിയ, കോസ്റ്ററിക്ക, പനാമ, ഗയാന, ഹവായ് എന്നിവിടങ്ങളിലെ വനങ്ങളിൽ കാണപ്പെടുന്നു.
ഇലകൾ, വേരുകൾ, നനഞ്ഞ പ്രതലങ്ങളിൽ എന്നിവിടങ്ങളിൽ പെൺതവളകൾ ഇടുന്ന മുട്ടയുടെ സംരക്ഷണം ആൺതവളകൾക്കാണ്.