solar-case

കൊച്ചി: സോളാർ പീഡനക്കേസിൽ കേരളാ കോൺഗ്രസ്(എം) നേതാവ് ജോസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി. ഇക്കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കുന്നില്ലെന്നും താൻ ആർക്കെതിരെയൊക്കെ പരാതി കൊടുത്തിട്ടുണ്ടോ അവർക്കെതിരെയെല്ലാം സിബിഐ അന്വേഷണം വേണമെന്നും സോളാർ സംരംഭക കൂടിയായ പരാതിക്കാരി പറയുന്നു.

എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയോ മറ്റുള്ളവര്‍ കോണ്‍ഗ്രസില്‍ തുടരുന്നോ എന്നതൊന്നും തനിക്ക് വിഷയമല്ല. തനിക്ക് പാർട്ടി അല്ല വിഷയം. വ്യക്തികളാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നീ വ്യക്തികളാണ്. അവർ പറയുന്നു. ഒരു സ്വകാര്യ വാർത്താ മാദ്ധ്യമത്തോടാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

കേസിലെ എല്ലാ പ്രതികളെയും താൻ വ്യക്തികളായി മാത്രമാണ് കാണുന്നതെന്നും അവരുടെ സ്ഥാനമോ രാഷ്ട്രീയമോ തനിക്ക് വിഷയമല്ലെന്നും പരാതിക്കാരി പറയുന്നു. തൻ കോൺഗ്രസ് പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയിൽ എത്രയോ നല്ല ആളുകൾ ഉണ്ട്. കേസ് സംസ്ഥാന പൊലീസ് കഴിഞ്ഞ അഞ്ച് വർഷമായി അന്വേഷിക്കുന്നുണ്ട്. പരാതിക്കാരി പറഞ്ഞു.

പൊലീസിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ 60 ശതമാനം കേരളത്തിലും 40 ശതമാനം സംസ്ഥാനത്തിന് പുറത്തുമാണ് നടന്നത്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ചതിലും സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായതിലും സര്‍ക്കാരിനോട് നന്ദിയുണ്ട്. പരാതിക്കാരി പറയുന്നു. പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു.