കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ കുടുങ്ങിയ യുവതിയെയും നവജാതശിശുവിനെയും വീട്ടിലെത്തിച്ച് ഇന്ത്യൻസേന ഒരിക്കൽക്കൂടി സേവനസന്നദ്ധതയുടെയും കർമനിരതയുടെയും പ്രതീകമായി. കാശ്മീരിലെ കുപ്‌വാരയിലെ ആശുപത്രിയിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും തോളിൽ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാർ കോർപ്സാണ് ട്വിറ്ററിൽ പങ്കുവച്ചത്.