പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടാൻ ഉപയോഗിച്ച തുരങ്കം 8 വർഷം പഴക്കമുള്ളതെന്ന് കണ്ടെത്തൽ. 150 മീറ്റർ നീളമുള്ള തുരങ്കമാണ് ശനിയാഴ്ച കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണ് ഇത്.